ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

കര്‍ണൂല്‍ :ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് യുഎവി ലോഞ്ച്ഡ് പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) നടത്തിയത്. ഡിആര്‍ഡിഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈ പരീക്ഷണം ഇന്ത്യയുടെ മിസൈല്‍ ശേഷിക്ക് വലിയൊരു മുന്നേറ്റം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭാരം കുറഞ്ഞതും, കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് ഈ മിസൈല്‍. യുദ്ധസാഹചര്യങ്ങളില്‍ ഇത് തന്ത്രപരമായ മുന്നേറ്റം സൈന്യത്തിന് നല്‍കും. അത്യാധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെ ഡിആര്‍ഡിഒയുടെ നയത്തിന് അനുസൃതമായാണ് പരീക്ഷണത്തിനായി കര്‍ണൂലിലെ കേന്ദ്രം തിരഞ്ഞെടുത്തത്.

ഫിക്‌സഡ്-വിംഗ് യുഎവികളെയും ഡ്രോണ്‍ കൂട്ടങ്ങളെയും നിര്‍വീര്യമാക്കിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണുകളുടെ (DEWs) വിജയകരമായ പരീക്ഷണങ്ങള്‍ ഈ കേന്ദ്രത്തില്‍ അടുത്തിടെ നടന്നിരുന്നു.ഇന്ത്യയുടെ ഹൈ-ടെക് പരീക്ഷണങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് വലിയ ഊര്‍ജം പകരുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...