തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ തോമ്പിക്കണ്ടം വലിയപതാൾ ഉന്നതിയിൽ നടന്നു. “ജനന സുരക്ഷ – ആരോഗ്യ ജീവിതം” എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിച്ചത്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ എച്ച്. അധ്യക്ഷത വഹിച്ച ചടങ്ങ് റാന്നി എംഎൽഎ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. തദ്ദേശീയ ജനവിഭാഗങ്ങളുടെ തനത് സംസ്കാരം, പൈതൃകം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യ സംരക്ഷണത്തിനും സമഗ്ര വികസനത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത എംഎൽഎ ചടങ്ങിൽ ചൂണ്ടിക്കാട്ടി.

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുനീഷ് കുമാർ പി.വൈ, ഊരുമൂപ്പൻ സജി വി.ആർ, ഊര് വികസന സമിതി പ്രസിഡന്റ് ബാബു വി.ആർ. എന്നിവർ ആശംസകൾ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. അമിത് കൃഷ്ണയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഉന്നതിയിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് വിവിധ ആരോഗ്യ സേവനങ്ങളും ബോധവൽക്കരണവും ക്യാമ്പിലൂടെ ലഭ്യമാക്കി. ആഗസ്റ്റ് 9 മുതൽ 15 വരെ നടക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ, ക്ഷേമ പ്രവർത്തനങ്ങൾ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...