അക്ഷയ കേന്ദ്രങ്ങള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അക്ഷയ കേന്ദ്രങ്ങള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കാത്തതില്‍ അക്ഷയ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ക്ക് കമ്മീഷന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് സമാന വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നതെന്ന് കമ്മീഷന്‍ അംഗം വി. ഗീത നിരീക്ഷിച്ചു. 2023 ല്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അക്ഷയ ഡയറക്ടര്‍ മൂന്നു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വരന്തരപ്പള്ളി പഞ്ചായത്തിലെ അക്ഷയ കേന്ദ്രം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റണമെന്ന പരാതി പരിഗണിക്കുമ്പോഴാണ് മുമ്പ് നല്‍കിയ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് കമ്മീഷന്‍ വിശദീകരണം ചോദിച്ചത്. 2023 ജൂണ്‍ ഒമ്പതിന് നല്‍കിയ ഉത്തരവ് അക്ഷയ ഡയറക്ടര്‍ നടപ്പിലാക്കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി മരിച്ചു

0
മലപ്പുറം : സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ മരിച്ചു....

കെപിപിഎല്ലിനെയും കോട്ടയം മെഡിക്കൽ കോളേജിനെയും പരിഗണിച്ചില്ല ; വി എൻ വാസവൻ

0
കോട്ടയം : കേരള ബജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ...

പയ്യനാമണ്‍ അടവിക്കുഴിയില്‍ മോഷണം പതിവാകുന്നു ; ജനങ്ങള്‍ ഭീതിയില്‍

0
കോന്നി: പയ്യനാമണ്‍ അടവിക്കുഴിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ധിക്കുന്നു. പ്രദേശത്തെ മൂന്നിലേറെ വീടുകളില്‍...

അയോധ്യ ക്ഷേത്രക്കൊള്ള ; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി...