നദികൾ കരകവിഞ്ഞു : ജനവാസ മേഖലകളിൽ വിഹരിച്ച് മുതലകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കനത്ത മഴയിൽ ഗംഗാ നദിയും, അതിന്റെ കൈവഴികളും നിറഞ്ഞുകവിഞ്ഞതോടെ ജനവാസ മേഖലയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് മുതലകൾ. വെള്ളപ്പൊക്കത്തെ തുടർന്നാണ് ഇവ കരയിലേക്ക് ചേക്കേറിയത്. ഉത്തരേന്ത്യയിലെ പ്രധാന നദികൾക്ക് സമീപമുള്ള ജനവാസ മേഖലകളിൽ നിന്ന് ഇതുവരെ 12 ഓളം മുതലകളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഗ്രാമങ്ങൾ മുതലപ്പേടിയിലായതോടെ, രാപ്പകലില്ലാതെ മുതലകളെ പിടികൂടുന്ന തീവ്ര ശ്രമത്തിലാണ് അധികൃതർ. സോണാലി, ബാൻ ഗംഗ നദികളിലൂടെയാണ് മുതലകൾ കരയിലേക്ക് എത്തിയിരിക്കുന്നത്.

മുതലകളെ പിടികൂടുന്നതിനായി വനം വകുപ്പിൽ നിന്ന് 25 ജീവനക്കാർ അടങ്ങുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ലക്സർ, ഖാൻപൂർ മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. ഖാൻപൂരിലെ ഖെഡികാലൻ ഗ്രാമത്തിലെ കുളിമുറിയിൽ നിന്നുമാണ് വനം വകുപ്പ് സംഘം മുതലയെ പിടികൂടിയത്. പ്രളയ ജലത്തിനൊപ്പം ജനവാസ മേഖലകളിൽ ഒഴുകിയെത്തിയ മുതലകളുടെ എണ്ണം ക്രമാതീതമായാണ് വർദ്ധിച്ചിരിക്കുന്നത്. ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നപ്പോൾ, മിക്ക മുതലകളും നദികളിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവയിൽ ചിലത് ജനവാസ മേഖലകളിൽ തന്നെ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...