Monday, June 17, 2024 5:35 pm

കൊറോണ വാക്‌സിന്‍ ഉപയോഗത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊറോണ വാക്‌സിന്‍ ഉപയോഗത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം വേഗത്തിലാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

യു.കെ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ അടിയന്തിര അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും വാക്‌സിന്‍ വിതരണത്തിനായി നടപടികള്‍ കൈക്കൊള്ളുന്നത്. ബ്രിട്ടണില്‍ ഓക്‌സ്ഫഡ്- അസ്ട്രാസെനക വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. ഇത് വലിയൊരു നേട്ടമാണ്. ഇന്ത്യയിലും ഉടന്‍ തന്നെ അനുമതി ലഭിക്കുന്നതാണ്. ഓക്സ്ഫഡ് വാക്സിന്‍ സുരക്ഷതമാണെന്ന് ഗവേഷകര്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഓക്സ്ഫഡ് വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.

നിലവില്‍ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ സംഭരിച്ച്‌ വയ്ക്കാന്‍ സാധിക്കുന്നതാണ് ഓക്സ്ഫഡിന്റെ വാക്സിനുകള്‍. ഇവ സാധാരണ ഫ്രിഡ്ജുകളിലും സൂക്ഷിക്കാന്‍ സാധിക്കും. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സംഭരിച്ച്‌ വെയ്ക്കേണ്ട ഫൈസര്‍ വാക്സിനേക്കാള്‍ സുതാര്യമാണ് ഓക്സ്ഫഡ് വാക്സിനെന്നും ഗുലേരിയ പറഞ്ഞു.

ഓക്‌സ്ഫഡ് വാക്‌സിന്‍ കൂടാതെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ കൊറോണ വാക്‌സിനുകളും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന്റെ അപേക്ഷ പരിഗണിക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’ ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന് മുത്തച്ഛൻ

0
ചെന്നൈ: അന്ധവിശ്വാസം കാരണം പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന...

ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിന് ലോക റെക്കോർഡ് നേട്ടം

0
തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന ഭാരത...

പത്തനംതിട്ട മീഡിയയുടെ വാർത്തയ്ക്ക് പിന്നാലെ അപകടാവസ്ഥയിലായിരുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ച് ക്രെയിന്‍ ഉടമ

0
റാന്നി: വാര്‍ത്തകള്‍ക്ക് പിന്നാലെ അപകടാവസ്ഥയിലായിരുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചു ക്രെയിന്‍...

ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി സംഘം സന്ദർശനം നടത്തി

0
പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി...