നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ ധനസഹായം ; വീട് വെച്ചുനല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ ദമ്പ​തി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ല്‍​കാ​ന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്. കുട്ടികള്‍ക്ക് വീട്‌വെച്ചു നല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏ‌റ്റെടുത്ത് നടത്തുമെന്നും ശൈലജ അറിയിച്ചു.

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മ​​​ക്ക​​​ള്‍​​​ക്ക്  വീ​​​ടു​​​വ​​വെച്ചു ന​​​ല്‍​​​കാ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ ചെ​​​ല​​​വ് ഏ​​​റ്റെ​​​ടു​​​ക്കാ​​​നും നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീട് വെച്ച്‌ നല്‍കാന്‍ കളക്ടര്‍ ഇന്നലെ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍‌ട്ടില്‍ ശിപാര്‍ശ ചെയ്‌തിരുന്നു. നഗരസഭയുടെ ഫ്ലാറ്റോ അല്ലെങ്കില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കാനോ ആണ് കളക്‌ടറുടെ ശിപാര്‍ശ. അതേസമയം സംഭവത്തില്‍ പോലീസിന് വീഴ്‌ച പറ്റിയോ എന്ന് വ്യക്തമാക്കാന്‍ അന്വേഷണം തുടങ്ങി. നെയ്യാ‌റ്റിന്‍കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...