Tuesday, April 22, 2025 8:12 pm

അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ ; കണക്കുകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാര്‍ട്ടി ശിങ്കിടികളെ കൊലക്കേസില്‍ നിന്നു രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ. സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കാൻ അ‍ഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ച ശേഷമാണ് ഖജനാവിന്‍മേലുള്ള അധികഭാരം.

വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. വന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകള്‍ക്കായാണ് സുപ്രീംകോടതി അഭിഭാഷകര്‍ക്കുവേണ്ടി നാലരവര്‍ഷം കൊണ്ട് നാല് കോടി 93 ലക്ഷത്തി തൊണ്ണൂറായിരം രൂപ ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. നാല് ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് നല്‍കിയത് 75 ലക്ഷം രൂപ. നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് കിട്ടയത് പത്തൊമ്പൊതര ലക്ഷം രൂപ. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലക്കേസുകളില്‍ ഹാജരാകാന് ഹരിന്‍ പി റാവലിന് ചെലവിട്ടത് 64 ലക്ഷം രൂപയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപയും നല്‍കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തിനാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ 88 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെയാണ് വിവിധ സമയങ്ങളില്‍ ഈ കേസിനായി കൊച്ചിയിലെത്തിച്ചത്.

അതേസമയം, സര്‍ക്കാരിന്‍റെ കേസ് നടത്താന്‍ അ‍‍ഡ്വക്കേറ്റ് ജനറല്‍ അടക്കം 133 സര്‍ക്കാര്‍ അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഒരു കോടി 49 ലക്ഷം രൂപ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട്. ഇതിനുപുറമെ, എജി, അഡിഷണല്‍ എജി, ഡിജിപി, അഡി ഡിജിപി, സ്റ്റേറ്റ് അറ്റോണി എന്നിവര്‍ക്ക് ഇക്കാലയളവില്‍ സിറ്റിംഗ് ഫീസിനത്തില്‍ 5 കോടി 93 ലക്ഷം രൂപയും ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിവിൽ സർവീസ് റാങ്ക് ജേതാവ് സ്വാതിയെ വീട്ടിലെത്തി അഭിനന്ദിച്ച് അഡ്വ. കെ യു ജനീഷ്...

0
പത്തനംതിട്ട : സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്....

സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി...

ജമ്മു കശ്മീരിൽ ഭീകരാക്രമണം ; 27​ പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ

0
ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27​ പേർ...

തിരുവല്ലയിൽ 12കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തിയ പിതാവ് അറസ്റ്റിൽ

0
പത്തനംതിട്ട: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും 12 കാരനായ മകന്റെ...