അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ ; കണക്കുകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാര്‍ട്ടി ശിങ്കിടികളെ കൊലക്കേസില്‍ നിന്നു രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ. സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കാൻ അ‍ഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ച ശേഷമാണ് ഖജനാവിന്‍മേലുള്ള അധികഭാരം.

വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. വന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകള്‍ക്കായാണ് സുപ്രീംകോടതി അഭിഭാഷകര്‍ക്കുവേണ്ടി നാലരവര്‍ഷം കൊണ്ട് നാല് കോടി 93 ലക്ഷത്തി തൊണ്ണൂറായിരം രൂപ ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. നാല് ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് നല്‍കിയത് 75 ലക്ഷം രൂപ. നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് കിട്ടയത് പത്തൊമ്പൊതര ലക്ഷം രൂപ. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലക്കേസുകളില്‍ ഹാജരാകാന് ഹരിന്‍ പി റാവലിന് ചെലവിട്ടത് 64 ലക്ഷം രൂപയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപയും നല്‍കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തിനാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ 88 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെയാണ് വിവിധ സമയങ്ങളില്‍ ഈ കേസിനായി കൊച്ചിയിലെത്തിച്ചത്.

അതേസമയം, സര്‍ക്കാരിന്‍റെ കേസ് നടത്താന്‍ അ‍‍ഡ്വക്കേറ്റ് ജനറല്‍ അടക്കം 133 സര്‍ക്കാര്‍ അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഒരു കോടി 49 ലക്ഷം രൂപ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട്. ഇതിനുപുറമെ, എജി, അഡിഷണല്‍ എജി, ഡിജിപി, അഡി ഡിജിപി, സ്റ്റേറ്റ് അറ്റോണി എന്നിവര്‍ക്ക് ഇക്കാലയളവില്‍ സിറ്റിംഗ് ഫീസിനത്തില്‍ 5 കോടി 93 ലക്ഷം രൂപയും ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...