Friday, July 4, 2025 3:09 am

നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി ; ദീമാ ജ്വല്ലറി ഉടമകൾ കട പൂട്ടി മുങ്ങി – മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ തൃശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ദീമ ജ്വല്ലറി (Deema Jewellery) ക്ക് എതിരെയാണ് പരാതി. എടപ്പാൾ അയിലക്കാട് പെരിയങ്ങാട്ട് വളപ്പിൽ അബ്ദുൽ ലത്തീഫ് (53), അയിലക്കാട് പെരിഞ്ചേരി ഹൗസിൽ അബ്ദു റഹ്മാൻ (52), കാലടി പൂക്കളത്ത് ഹൗസിൽ കുഞ്ഞുമുഹമ്മദ് (47) എന്നിവരെയാണ് സിഐ സി. ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഞ്ഞിമുഹമ്മദിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടപ്പാൾ സ്വദേശികളായ രണ്ട് പേരിൽ നിന്നായി 1.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. പോലീസ് കേസെടുത്തതോടെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. ഇവരിൽ ചിലർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. നിലവിൽ തട്ടിപ്പിനിരയായ പത്തോളം പരാതികൾ ചങ്ങരംകുളം പോലീസിന് ലഭിച്ചതായി സിഐ അറിയിച്ചു. ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും നൽകിയവർക്കാണു പണം നഷ്ടപ്പെട്ടത്. സ്വർണം നിക്ഷേപമായി നൽകിയവരും തട്ടിപ്പിൽ ഉൾപ്പെട്ടു. ഏകദേശം 50 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. ഉടമകൾ ബിനാമികളുടെ പേരിൽ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെങ്കിലും അടുത്തിടെ ഇത് നിലച്ചു. ഇതോടെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. മാസ തവണകളായി ഇടപാടുകാരിൽ നിന്ന് തുക സ്വീകരിച്ച് സ്വർണമായി തിരിച്ചു നൽകുന്ന പദ്ധതിയും നടത്തി വന്നിരുന്നു. ഇത്തരത്തിൽ നിർധനരായ ഒട്ടേറെ പേർക്കും പണം നഷ്ടപ്പെട്ടു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...