Sunday, May 19, 2024 9:12 pm

പെരുമാറ്റച്ചട്ടം വന്ന ശേഷം സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചു ; പരാതി നൽകിയെന്ന് അനിൽ അക്കര

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന പണം 95 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂവരും അയോഗ്യരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഏജന്റാണെന്ന പട്ടം സി.പി.എം വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് മുതല്‍ തന്നിട്ടുള്ളതാണ്. അതിന് മറുപടിയില്ല. ഞാന്‍ എന്റെ പണിയെടുക്കും. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ഉള്ള ബാങ്കില്‍ ഇന്‍കം ടാക്‌സ് പരിശോധന നടക്കുമ്പോള്‍ പോയത് പരാതിക്കാരന്‍ എന്ന നിലയിലാണ്. അതില്‍ അസ്വഭാവികമായി ഒന്നുമല്ല. ധിക്കാരപരമായ സമീപനമാണ് ജില്ലയിലെ സിപിഎം സ്വീകരിക്കുന്നത്. ജില്ലയിലെ ജനാധിപത്യത്തെ വഞ്ചിക്കുകയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലൂടെ ചെയ്യുന്നത്. ബി.ജെ.പിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് ജില്ലയിലെ നേതാക്കള്‍ ചെയ്യുന്നത്. ബി.ജെ.പി- സി.പി.എം ഡീലിനോട് എതിര്‍പ്പുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇല്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട് : ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

0
ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്. വഴിപാട് ഇനത്തിൽ...

ലോണ്‍ സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: സിവില്‍ സ്‌കോര്‍ കുറഞ്ഞതിനാല്‍ ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട യുവാവിനെ...

കഞ്ചാവും മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം...

0
ചേർത്തല: കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...