കോട്ടാങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടാങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും പാലയ്കൽ ഗ്രാമീണ വായനശാലയുടെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാ ചരണം നടത്തി. വായ്പൂർ കെ. എസ് ഇ ബി ജീവനക്കാരുടെ ജീവിത ശൈലീ രോഗ നിർണ്ണയവും സൂര്യതാപവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ദീപ്തി ദാമോദരൻ ഉത്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എ എൽ, എം. എൽ എസ് പി സുമിത മോഹൻ , എന്നിവർ ക്ലാസ്സുകൾ എടുത്തു. കെ. എസ് ഇ ബി എ ഇ നിർമ്മല ‘ ഡി നായർ സ്വാഗതം ആശംസിച്ചു.

വൈകുന്നേരം നാല് മണിക്ക് വായ്പൂർ പാലയ്ക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ആരോഗ്യ സന്ദേശ റാലി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ദീപ്തി ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ലാവണ്യ രാജൻ ആരോഗ്യ സന്ദേശം നല്കി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള, ഗ്രന്ഥശാല പ്രസിഡൻ്റ് പ്രസന്നകുമാർ, സെക്രട്ടറി മനോജ് പി ബി വൈസ് പ്രസിഡൻ്റ് കെ. ആർ പ്രദീപ് , സജികുമാർ, ജയേഷ് പാലത്താനം, എം എൽ എസ് പി രാഗിണി, ദീപ മാർട്ടിൻ , സുമിത മോഹൻ എന്നിവർ നേതൃത്വം നല്കി. റാലിയിൽ ആശാ പ്രവർത്തകർ, സന്ധദ്ധ സംഘടനാ പ്രവർത്തകർ വിദ്യാത്ഥികൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....