മാനന്തവാടി : കണിയാരം കത്തീഡ്രല്‍ പള്ളിസെമിത്തേരിയിലെ കുരിശുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. രാത്രിയായിരുന്നു സംഭവം. കല്ലറകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. സെമിത്തേരിക്ക് സമീപത്തെ ക്രൂശിതരൂപം പിഴുതുമാറ്റിയ നിലയിലാണ്. സംഭവത്തില്‍ മാനന്തവാടി പോലീസ് കേസെടുത്തു. എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, ഫൊ റന്‍സിക് സംഘം, വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. 10,000 രൂപയുടെ നഷ്ടമുണ്ടായതായി പള്ളി അധികൃതര്‍ പറഞ്ഞു.
പള്ളിസെമിത്തേരിയിലെ കുരിശുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
RECENT NEWS
Advertisment