പിങ്ക് പോലീസിന്റെ പരസ്യ വിചാരണ ; പോലീസ്‍ മേധാവി മാപ്പുചോദിച്ചതായി അവകാശപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് – നിഷേധിച്ച് ഡിജിപിയുടെ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരിയെയും അച്ഛനെയും പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചതായി അവകാശപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥയില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പോലീസ് മോധാവി മാപ്പ് ചോദിക്കുന്നതായി അദേഹത്തിന്റെ ഓഫീസ് അറിയിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്ത ഡിജിപിയുടെ ഓഫീസ് നിഷേധിച്ചു.

പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്ക് വിധേയയായ പെണ്‍കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവായി 25,000 രൂപ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, മോശമായി പെരുമാറിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. ജില്ലാ പോലീസ് മേധാവിയോട് ആണ് കോടതി നിര്‍ദേശം. പൊതുജനങ്ങളോട് മാന്യമായ പെരുമാറാന്‍ പോലീസുകാരിക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

നാല് മാസം മുമ്ബാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പിങ്ക് പോലീസ് എട്ടുവയസ്സുകാരിയേയും അച്ഛന്‍ ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. പെണ്‍കുട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച്‌ അപമാനിച്ചു. തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തി. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഹര്‍ജിയില്‍ പറഞ്ഞു.ആരോപണ വിധേയയായ രജിതയുടെ താത്പ്പര്യ പ്രകാരം അവരെ സ്ഥലം മാറ്റുകയാണ് ചെയ്തത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...