മുത്തങ്ങ അതിർത്തി കടക്കാൻ കർണാടക ഉദ്യോഗസ്ഥർക്ക് കൈക്കൂലി ; ഹൈക്കോടതിയെ സമീപിക്കാൻ കർഷകർ

For full experience, Download our mobile application:
Get it on Google Play

വയനാട് : ആർടിപിസിആർ ഉണ്ടെങ്കിലും മുത്തങ്ങ അതിർത്തി കടക്കാൻ കർണാടക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണമെന്ന് കർഷകർ. കൈക്കൂലി കൊടുത്തില്ലെങ്കിൽ കേസെടുക്കുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന കർണാടകയുടെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ.

മുത്തങ്ങ അതിർത്തിയിൽ ആർടിപിസിആറിനെ മറയാക്കി കർണാക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്ന കാര്യം വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പരാതിയുമായി കർഷകരും രംഗത്തെത്തിയത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിയാലും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. കർണാടകയിലേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി കൈക്കൂലി ചോദിച്ചു വാങ്ങുന്നുവെന്നാണ് പരാതി.

അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ സ്വരം മാറും. മൈസൂർ ജില്ലയുടെ ചുമതല വഹിക്കുന്ന കർണാടക സഹകരണ മന്ത്രി എസ്.ടി സോമശേഖറിനെ നേരിൽ കണ്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ പരാതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞിട്ടും കർണാടക കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാത്തതാണ് കൈക്കൂലിക്ക് അവസരമൊരുങ്ങുന്നതെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...