ചുങ്കപ്പാറ കരുവള്ളിക്കാട് കുരിശുമല തീർത്ഥാടനത്തിന് തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: പാതി നോമ്പ് ആരംഭിച്ചതോടെ കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം. രാപകലില്ലാതെ വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ യേശുവിന്റെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് വിശുദ്ധ കുരിശിന്റെ  വഴിയിലൂടെ മല ചവിട്ടുന്നു. വൈകുന്നേരങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ പള്ളികളിലെ വൈദികർ മലമുകളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഈ തീർത്ഥാടനത്തെ വ്യത്യസ്തമാക്കുന്നത് മല ചവിട്ടി തിരികെ വരുന്ന എല്ലാ വിശ്വാസികൾക്കും നേർച്ച കഞ്ഞി ലഭ്യമാണ് എന്നുള്ളതാണ്.

അടിവാരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ജോസ് പാറക്കത്തോട്ടം,  ജോസ് മാത്യു മുണ്ടാട്ടു ചുണ്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ ഫുഡ് കമ്മറ്റി പ്രവർത്തിക്കുന്നു. തീർത്ഥാടക കമ്മിറ്റി ഡയറക്ടർ ഫാദർ മോബൻ ചൂരവടി, നിർമ്മലപുരം സെൻമേരിസ് പള്ളി വികാരി ഫാദർ സിജോ കാച്ചാങ്കോട് എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...