കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ് ; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കിരീടധാരണത്തിൽ ചാൾസ് മൂന്നാമനെയും കാമില രാജ്ഞിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ചാൾസ് മൂന്നാമൻ രാജാവിനും കാമില രാജ്ഞിക്കും അവരുടെ കിരീടധാരണത്തിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ. വരും വർഷങ്ങളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.ഇന്നലെയാണ് കിരീടധാരണ ചടങ്ങുകൾ നടന്നത്. നൂറ്റാണ്ടിലെ ചരിത്ര കൗതുകത്തിന്റെ പ്രൗഢഗാംഭീര്യത്തോടെയാണ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് നടന്നത്.

വെസ്റ്റ് മിൻസ്റ്റർ ആബിയൽ കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അഞ്ച് ഘട്ടങ്ങളായി ആയിരുന്നു ചടങ്ങ് നടന്നത്. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചിരുന്നു. ഒപ്പം കാമില രാജ്ഞിയെയും കിരീടം അണിയിച്ചിരുന്നു. കിരീടാവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു. കിരീടധാരണ ചടങ്ങുകൾക്ക് ശേഷം വെസ്റ്റ്മിൻ്‌സറ്റർ ആബിയിൽ നിന്ന് ബക്കിങ്ഹാം കൊട്ടാരത്തിൽ തിരികെ എത്തിയ ചാൾസ് രാജാവും കാമില രാജ്ഞിയും ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...