ആശുപത്രി മുറ്റത്ത് യുവതി പ്രസവിച്ചു ; സഹായത്തിനെത്താതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഡോക്ടർമാരും നഴ്സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു. രാവിലെ മുതൽ ഭാര്യ വലഭായിക്ക് പ്രസവവേദനയുണ്ടെന്ന് ഭർത്താവ് അരുൺ പരിഹാർ പറയുന്നു.ആംബുലൻസിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. തുടർന്ന് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിക്ക് ഭാര്യയുമായി എത്തുകയായിരുന്നു.

എന്നാൽ ആശുപത്രി മുറ്റത്തെത്തിയിട്ടും ഭാര്യയെ കിടത്താൻ സ്ട്രെച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല. തുടർന്നാണ് ഭാര്യ ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുന്നത്. ഡോക്ടർമാരും നഴ്‌സുമാരും ചുറ്റുമുണ്ടായിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും ഭർത്താവ് പറയുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരെല്ലാം തടിച്ചുകൂടാൻ തുടങ്ങി. ഇത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാർ സ്‌ട്രെച്ചർ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭർത്താവ് അരുൺ പരിഹാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...