വിദേശ യാത്രകളിൽ രാഹുൽ ഗാന്ധി സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് സി.ആർ.പി.എഫ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിദേശ യാത്രകളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് സി.ആർ.പി.എഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ആർ.പി.എഫ് വി.വി.ഐ.പി സുരക്ഷ തലവൻ സുനിൽ ജൂൺ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു. രാഹുൽ സുരക്ഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും ആരെയും അറിയിക്കാതെയാണ് വിദേശ യാത്രകൾ നടത്തുന്നതെന്നും കത്തിൽ പറയുന്നു. ഇതോടൊപ്പം ഇറ്റലി (ഡിസംബർ 30 -ജനുവരി ഒമ്പത്), വിയറ്റ്നാം (മാർച്ച് 12-17), ദുബൈ (ഏപ്രിൽ 17-23), ഖത്തർ (ജൂൺ 11-18), ലണ്ടൻ (ജൂൺ 25-ജൂലൈ ആറ്), മലേഷ്യ (സെപ്റ്റംബർ നാല്-എട്ട്) എന്നീ രാജ്യങ്ങളിലെ സന്ദർശനം കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

സി.ആർ.പി.എഫിന്‍റെ യെല്ലോ ബുക്കിൽ പറയുന്ന സുരക്ഷ ചട്ടങ്ങൾ റായ്ബറേലി എം.പി ലംഘിക്കുകയാണെന്നും കത്തിൽ പറയുന്നു. ഇത്തരം വീഴ്ചകള്‍ വി.വി.ഐ.പി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാഹുലോ ഖാർഗെയോ കോൺഗ്രസ് പാർട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് നിലവില്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍ (ASL) ഉള്‍പ്പെടെയുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...