കോഴിക്കോട്: തീവണ്ടി യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കും അമിത നിരക്കും ഈടാക്കുക മാത്രമല്ല ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് സീറ്റും അനുബന്ധ സൗകര്യങ്ങളും സുരക്ഷയും നല്‍കേണ്ടത് റെയില്‍വേയുടെ കടമയും ഉത്തരവാദിത്തമാണെന്നും അത് നേടിയെടുക്കേണ്ടത് യാത്രക്കാരുടെ അവകാശമാണെന്നും കോണ്‍ഫെഡറേഷന്‍ കേരള റീജിയന്‍ യോഗം അഭിപ്രായപെട്ടു.
ചെന്നൈ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ വി അനൂപ് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി ഇ ചാക്കുണ്ണി കേരളത്തിന്റെ പൊതുവേയും മലബാറിന്റെ പ്രത്യേകിച്ചും തീവണ്ടി യാത്രക്കാരുടെ ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ ഏകോപിച്ച് മുന്‍ഗണന ക്രമത്തില്‍ തയ്യാറാക്കിയ നിവേദനം യോഗത്തില്‍ അവതരിപ്പിച്ച് വിശദീകരിച്ചു.
റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കാതെയും മുതിര്‍ന്നവരുടെ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാതെയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കി വരുമാനം വര്‍ദ്ധിക്കുന്നതിന് മറ്റു സ്രോതസ്സുകള്‍ ഫലപ്രദമായി വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ദേശീയ കണ്‍വീനര്‍ എം.പി അന്‍വര്‍, തെലുങ്കാന – ആന്ധ്ര റീജന്‍ കണ്‍വീനര്‍ കെ.സ്. ജോണ്‍സണ്‍, ചെന്നൈ റീജിയന്‍ കണ്‍വീനര്‍ വിജയന്‍ കാനായി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കേരള റീജിയന്‍ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, പാലക്കാട് ഡിവിഷന്‍ ഡിആര്‍യുസിസി മെമ്പറും ദേശീയ കണ്‍വീനറുമായ സണ്‍ഷൈന്‍ ഷോര്‍ണൂര്‍, സിപി ജോണ്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
അടുത്ത ദിവസം തന്നെ വിപുലമായ യോഗം ഹൈദരാബാദില്‍ വിളിച്ചു ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ദില്ലിയിലേക്ക് അയക്കുന്ന നിവേദക സംഘം കേരള റീജിയന്‍ തയ്യാറാക്കിയ നിവേദനവും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നും ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി അനൂപ് സദസ്സിനെ അറിയിച്ചു. കണ്‍വീനര്‍ സണ്‍ ഷൈന്‍ ഷോര്‍ണൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍ നന്ദിയും രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































