കടയില്‍ പോയി വരാന്‍ വൈകി ; എട്ടു വയസ്സുകാരന്റെ കാലിനടിയില്‍ തേപ്പ്‌പെട്ടിവെച്ച് പൊള്ളിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച്‌ ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച്‌ കുട്ടിയുടെ കാലിനടിയില്‍ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തിയെന്നും സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)അറസ്‌റ്റ് ചെയ്‌തതായും മരട് പോലീസ് അറിയിച്ചു.

ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രിന്‍സ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച്‌ കിടപ്പിലായതിനാലും അമ്മയ്‌ക്ക് പ്രിന്‍സിനെ ഭയമായതിനാലും ഉപദ്രവം എതിര്‍ക്കാനായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. ഇതിനിടെ കുട്ടിയുടെ സഹോദരിക്ക് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തിലും മരട് പോലീസ് സംശയം പ്രകടിപ്പിച്ചു. ഇക്കാര്യവും അന്വേഷിക്കും. ഇവരുടെ മ‌റ്റ് ബന്ധുക്കള്‍ പ്രിന്‍സിന്റെ ക്രൂരതയെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല. തന്നെ പ്രിന്‍സ് പതിവായി ഉപദ്രവിക്കാറുണ്ടെന്ന് എട്ടുവയസ്സുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...