കര്‍ണാടകയില്‍ ഇന്ന് നിര്‍ണായക നിയമസഭാകക്ഷി യോഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഇന്ന് നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഔദ്യോഗികമായി ഡികെ ശിവകുമാറിനെ പ്രഖ്യാപിക്കുകയെന്നാണ് വിവരം. വൈകിട്ട് നാലിനാണ് കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ യോഗം. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കണ്ടേക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടായിരിക്കും നടത്തുകയെന്നും റിപ്പോര്‍ട്ടുകളുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ തന്നെ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ എന്നായിരിക്കുമെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. കടുത്ത വിശ്വാസിയായ ഡി.കെ. ശിവകുമാര്‍ ജ്യോതിഷി ബെല്ലൂര്‍ ദ്വാരകാനാഥിന്റെ നിര്‍ദേശപ്രകാരമാണ് സത്യപ്രതിജ്ഞ ചടങ്ങ് ജൂണ്‍ 3ലേക്ക് തീരുമാനിച്ചതെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...