ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ഡൽഹി പോലീസിന്റെ ക്രൂരമർദനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർണായക ഇടപെടൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ഡൽഹി പോലീസിന്റെ ക്രൂരമർദനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർണായക ഇടപെടൽ. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ സുപ്രീം കോടതി നടപടി. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്ത് ഹർജി ആയി പരിഗണിക്കും. ഒക്ടോബർ 11-ന് ഡൽഹിയിൽ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായത്. താൻ പാർലമെന്റ് അംഗമാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പൊലീസും സമാന്തര സേനയും ചേർന്ന് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് തള്ളിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം അന്നേദിവസം തന്നെ ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു.

“ഡൽഹിയിൽ എനിക്ക് നേരിടേണ്ടിവന്നത് കേവലം ഒരു വ്യക്തിക്കെതിരായ അതിക്രമമല്ല. വർത്തമാനകാല ഇന്ത്യയിൽ വിയോജിപ്പുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമുള്ള ഇടം എത്രത്തോളം സുരക്ഷിതമാണ് എന്ന ഗുരുതരമായ ചോദ്യമാണ് ഇത് ഉയർത്തുന്നത്.” ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി കണ്ടെത്തുന്നതിനായി കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സംഭവദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, വീഡിയോ റെക്കോർഡിംഗുകൾ, വയർലെസ് കൺട്രോൾ റൂം ലോഗുകൾ, ഡ്യൂട്ടി റോസ്റ്ററുകൾ എന്നിവ നശിപ്പിക്കപ്പെടാതിരിക്കാൻ അടിയന്തര നിർദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ഒരു ജനപ്രതിനിധിക്കുപോലും രാജ്യതലസ്ഥാനത്ത് ക്യാമറകൾക്ക് മുന്നിൽ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വരുന്നുവെങ്കിൽ, സാധാരണക്കാരായ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമാണ് ഉയരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ് : കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകും

0
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്‌സ് പോസ്റ്റിൽ...

ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0
കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ്...

മമത ബാനർജിക്ക് നേരെ ആക്രമണശ്രമം ; യുവതി കസ്റ്റഡിയില്‍

0
കൊല്‍ക്കത്ത : ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി....

നാട്ടിക ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ദേശീയപാത 66-ലെ തൃശ്ശൂർ നാട്ടിക ഫീ പ്ലാസയിൽ ടോൾ പിരിവ്...