അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന്റെ സുരക്ഷയ്ക്ക് വിന്യസിച്ച സിആര്‍പിഎഫ് ജവാന്‍ അബദ്ധത്തില്‍ സ്വയം വെടിവച്ച്‌ മരിച്ചു. പെഡാര്‍ റോഡിലുള്ള അംബാനിയുടെ 27 നിലകളുള്ള ബംഗ്ലാവ് ആന്റിലിയക്ക് പുറത്തുള്ള സിആര്‍പിഎഫിന്റെ സുരക്ഷാ പോസ്റ്റില്‍ ബുധനാഴ്ച രാത്രി 7 മണിയോടെയാണ്‌ സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ജുനഗഢില്‍ നിന്നുള്ള ദേവദാന്‍ ബകോത്രയാണ് മരിച്ചത്. വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

സംഭവം ആത്മഹത്യയാണോ അതോ അപകടമാണോ എന്ന് വ്യക്തമല്ല. ബകോത്ര അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് റൈഫിളില്‍ നിന്ന വെടിപൊട്ടി എന്നാണ് പ്രഥമിക നിഗമനം. നെഞ്ചില്‍ രണ്ട് ബുള്ളറ്റുകള്‍ ഏറ്റതായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ഇത് ആകസ്മികമായ വെടിവെയ്പായിരുന്നു. ആത്മഹത്യയാണെന്ന് തോന്നുന്നില്ല,” ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജീവ് ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ ഗാംദേവി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....