പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായ് പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആവശ്യം കോടതി നിരസിച്ചു.

രണ്ട് ദിവസത്തെ പരോള്‍ അനുവദിക്കുന്നതിലൂടെ ജനുവരി 29ന് അതുല്‍ രാജിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പോലീസ് കസ്റ്റഡിയില്‍ പോകാമെന്നും ജനുവരി 31ന് സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചു പോലീസ് കസ്റ്റഡിയില്‍ പ്രവേശിക്കാമെന്നും ജസ്റ്റിസ് രമേശ് സിന്‍ഹ പരോള്‍ ഉത്തരവില്‍ പറഞ്ഞു.

പീഡനകേസില്‍ ജയിലിലായതിനാല്‍ ലോക്സഭാംഗമായി തെരഞ്ഞെടുത്തതിന് ശേഷം അതുല്‍ റായിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ കൌണ്‍സില്‍ വാദിച്ചു. ആദ്യ ജാമ്യ ഹർജി നിഷേധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ജാമ്യഹർജിയായിരുന്നു ഇന്നലെ കോടതി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് ലാങ്ക പോലീസ് സ്റ്റേഷനില്‍ അതുല്‍ റായിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലിലടക്കുന്നതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...