സിഎസ്‌ഐ സഭ മുന്‍ ബിഷപ്പിന് തിരിച്ചടി ; ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിഎസ്‌ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തലവരിപ്പണ കേസ്സിലെ ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റിനായി തലവരിപ്പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ എൻഫോഴ്സ് ഡയറക്ടററേറ്റിന്‍റെ നടപടി ചോദ്യം ചെയ്യുന്ന ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

കേസ് റദ്ദാക്കണമെന്നും ഇഡി അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ധർമ്മരാജ് റസാലം സമർപ്പിച്ച ഹർജി ജ. വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബഞ്ച് തള്ളി. ഇഡി അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. കേസിന്‍റെ ഭാഗമായി കണ്ടുകെട്ടിയ പണം ക്ലെയിം പെറ്റിഷൻ നൽകിയവർക്ക് ഇഡി വിതരണം ചെയ്യുന്ന നടപടിയടക്കം ചോദ്യം ചെയ്തായിരുന്നു ഹർജി. 28 രക്ഷിതാക്കളില്‍ നിന്നായി ഏഴ് കോടി രൂപയിലധികം കോഴ വാങ്ങിയെന്നായിരുന്നു കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...