മദ്യക്കമ്പനി ലോഗോ ജഴ്‌സിയില്‍ വേണ്ടെന്ന് മൊയീന്‍ അലി ; ആവശ്യം അംഗീകരിച്ച് സിഎസ്‌കെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിനുള്ള ടീം കുപ്പായത്തില്‍ നിന്ന് മദ്യക്കമ്പനിയുടെ മുദ്ര നീക്കം ചെയ്യണമെന്ന ഇംഗ്ലീഷ് ക്രിക്കറ്റര്‍ മൊയീന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്‍റ ജഴ്‌സിയിലുള്ളത്.

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.

ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്. ആര്‍സിബിയില്‍ 19 മത്സരങ്ങള്‍ കളിച്ച താരം 309 റണ്‍സും 10 വിക്കറ്റും നേടി. മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏപ്രില്‍ പത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ചെന്നൈയെ ധോണിയും ഡല്‍ഹിയെ റിഷഭ് പന്തുമാണ് നയിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...