എം.വി. ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടി : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന സി.പി.എം നേതാവ് എം.വി.ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യാജന്മാരെ വോട്ട് ചെയ്യിക്കുമെന്നാണ് ഇതിനര്‍ത്ഥം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. കുമാറിന്റെ തെരഞ്ഞെടുപ്പ് യോഗം മൂന്നാര്‍ ടൗണില്‍ ഉദ്ഘാ​ടനം ചെയ്യുകയായിരുന്നു അദേഹം.

ജനവിധി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. വ്യാജ വോട്ടര്‍മാരെ സംബന്ധിച്ച ഹൈക്കോടതി വിധി വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് ഓര്‍മ്മയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറികൊണ്ടിരിക്കുന്നു. ഭരണ മാറ്റത്തിന്റെ അന്തരീക്ഷമാണ് എങ്ങും. അഞ്ച് വര്‍ഷം നാട് ഭരിച്ച്‌ മുടിച്ച ഇടത് സര്‍ക്കാരില്‍ നിന്നും നാടിനെ മോചിപ്പിക്കണം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ശബരിമലക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തും. തോട്ടം തൊഴിലാളികളുടെ ഇടുങ്ങിയ ലായങ്ങള്‍ക്ക് പകരം പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ഭൂമി നല്‍കുമെന്നും മൂന്നാറിലെ കടകള്‍ക്ക് പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

1964ലെയും 1993ലെയും ഭൂമി പതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തും. ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, മുന്‍ എം.എല്‍.എ എ.കെ. മണി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ്, സ്ഥാനാര്‍ഥി ഡി. കുമാര്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...