വികാസ് ദുബെയുടെ കൂട്ടാളിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാൺപൂർ : കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ സംഘത്തില്‍പ്പെട്ട ദയാശങ്കര്‍ അഗ്‌നിഹോത്രിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അവിടെ എത്തിയിരുന്നു. എന്നാല്‍ പോലീസിന് നേരേ വെടിയുതിര്‍ത്ത് ദയാശങ്കര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാലിന് വെടിവെച്ച്‌ പോലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.  ഇയാളില്‍നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാത്രി എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദയാശങ്കര്‍ അഗ്‌നിഹോത്രിയും പ്രതിയാണ്. അതേ സമയം കൊടുംകുറ്റവാളി വികാസ് ദുബെയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...