കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ത്ത കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെയ്യണം ; തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും വെ​ണ്ണി​ക്കു​ള​ത്തു നി​ർ​മി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ത്ത കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. യു​ഡി​എ​ഫ് വെ​ണ്ണി​ക്കു​ള​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മം കൈ​യി​ലെ​ടു​ത്ത്‌ എ​ന്ത് അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി അ​ണി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പോ​ലീ​സ് നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​യും നി​യ​മ​ലം​ഘ​ന​വും സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, മ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കു​ഞ്ഞു​കോ​ശി പോ​ൾ, റെ​ജി തോ​മ​സ്, കെ. ​ജ​യ​വ​ർ​മ, കോ​ശി പി. ​സ​ക്ക​റി​യ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, വി​നീ​ത് കു​മാ​ർ, തോ​മ​സ്‌ ത​മ്പി, രാ​ജേ​ഷ് സു​ര​ഭി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...