ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതുകൊണ്ടാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്ക് ആ സ്ഥാനം കൊടുത്തത് തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2023ൽ തന്ന സ്ഥാനം 2024ൽ തന്നെ നീക്കം ചെയ്തെന്നും കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി പാർട്ടിയുടെ ഒരു പ്രധാന യോഗങ്ങളിലേക്കും കോർ കമ്മിറ്റി മീറ്റിംഗുകളിലേക്കും പാർട്ടി നേതൃത്വം തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യങ്ങൾ പാടില്ലെന്നാണ് താൻ വിശ്വസിക്കുന്നത്, എന്നാൽ അതിന് വിരുദ്ധമായാണ് ബിജെപി പ്രവർത്തിക്കുന്നത്.

ഹിന്ദുത്വ കാഴ്ചപ്പാട് ബിജെപിയിൽ ചിലർക്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി ഫണ്ട്‌ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തീരുമാനം അന്തിമമാണെന്നും സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ വിളിച്ചെങ്കിലും ഇനി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിൽ തുടരുമെന്നും കേരള പീപ്പിൾ പാർട്ടിയുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലും തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെയുമായി സഹകരിക്കാൻ ആലോചനയുണ്ടെന്നും പാർട്ടികളേക്കാൾ തനിക്ക് ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....