കുടിലിൽ ജോർജ് അനുസ്മരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനo ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറ അറിയാതെ പോകരുതെന്നും നമ്മൾ കടന്നുവന്ന വഴികൾ പൂർവ്വീകർ നൽകിയ നേതൃത്വം, അവരുടെ ത്യാഗങ്ങൾ, നിശ്ചയമായും പുതിയ തലമുറ അറിയേണ്ടതാണ്. ഇതുപോലെയുള്ള അനുസ്മരണങ്ങൾ അതിന് വഴി തിരിവായി മാറട്ടെയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മധ്യതിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരത്തിൽ 250 നേതാക്കൾ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ടു. അവരെ സ്മരിക്കുന്നു. മിൽസ് മൈതാനത്തെ പോലീസിന്റെ വെടിയെറ്റ് കുടിലിൽ ജോർജ് 24ാം വയസ്സിലാണ് വീരമൃത്യു വരിച്ചത്. സ്വാതന്ത്യ സമരത്തിലെ യുവരക്ത സാക്ഷിയാണ് കുടിലിൽ ജോർജ് എന്ന് മന്ത്രി അനുസ്മരണ സമ്മേളനo ഉദ്ഘാടനം ചെയ്തു പറഞ്ഞു.

വൈഎംസിഎ സബ്റീജനൽ ജനറൽ കൺവീനർ സതീഷ് മാണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി അഡ്വ. എബി കുറിയാക്കോസ്, മുൻ മുനിസിപ്പൽ ചെയർമാൻമാരായ രാജൻ കണ്ണാട്ട്, ഷിബു രാജൻ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ഡോ.ഷിബു ഉമ്മൻ, ഗണെശ് പുലിയൂർ, വൈഎംസിഎ പ്രസിഡന്റ ഫാ. രാജൻ വർഗ്ഗീസ് – ജോയി ഇടവൂർ , സ്റ്റാൻലി ജോർജ് , ഷിജോ ജോസ്, നീൽ ജോർജ് ,ജോൺ സഖറിയ ഗാർഡൻഹൗസ്, സജി തോട്ടത്തിൽ. ചിറമേൽ റെയ്ച്ചൽ രാജൻ, ഷീബ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. കുടിലിൽ ജോർജ്സ്വാതന്ത്ര്യ സമര സ്മരകത്തിൽ റീത്ത് സമർപ്പിച്ച് മന്ത്രിയും നേതാക്കളും പുഷ്പാർച്ച നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...