പട്ടാമ്പി : പാലക്കാട് ജില്ല പഞ്ചായത്തിന്റെ പദ്ധതിയായ ആമയൂര്‍ – കിഴക്കേക്കര റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിര്‍മ്മാണത്തിലെ തകരാറ് ചൂണ്ടിക്കാട്ടിയ ഓവര്‍സിയര്‍ക്ക് കോണ്‍ട്രാക്ടറുടെ മര്‍ദനം. കൊപ്പം പഞ്ചായത്തിലെ ഓവര്‍സിയര്‍ ജീമോനാണ് മര്‍ദനമേറ്റത്. കലുങ്ക് നിര്‍മ്മാണത്തിലെ തകരാറ് ചൂണ്ടിക്കാട്ടിയതാണ് കോണ്ട്രാക്ടര് യൂസഫിനെ പ്രകോപിപ്പിച്ചത്. മുമ്പും ഇതേ കോണ്‍ട്രാക്ടറുടെ പ്രവൃത്തിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും അതിന്റെ വിദ്വേഷം കാരണമാകാം മര്‍ദിച്ചതെന്നും ഓവര്‍സിയര്‍ പറഞ്ഞു. ജീമോനെ കൊപ്പം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പം പോലീസ് മൊഴിയെടുത്തു. കേസില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
കലുങ്ക് നിര്‍മ്മാണത്തിലെ തകരാറ് ചൂണ്ടിക്കാട്ടിയ ഓവര്‍സിയര്‍ക്ക് കോണ്‍ട്രാക്ടറുടെ മര്‍ദനം
RECENT NEWS
Advertisment