കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി . സംഭവത്തില്‍ മലപ്പുറം പുളിയക്കോട് ചറ്റാരിക്കുന്നത്ത് വീട്ടില്‍ അനൂപിനെ (39) സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു . കാലിലണിഞ്ഞിരുന്ന സോക്സിനുള്ളിലും ധരിച്ചിരുന്ന പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് .
മലിന്‍ഡോ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്നു ക്വലാലംപുരിലേക്ക് പോകാനെത്തിയതാണിയാള്‍. സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു . അമേരിക്കന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, ഒമാന്‍ റിയാല്‍, ബൈസ എന്നീ കറന്‍സികളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റംസിന് കൈമാറി.