Tuesday, July 8, 2025 8:22 pm

ലോഡ്ജ് കേന്ദ്രീകരിച്ച്‌ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ലോഡ്ജ് കേന്ദ്രീകരിച്ച്‌ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്തു. പുതിയങ്ങാടിയിലെ ശിവായി ഹൗസില്‍ റാഫി ശിവായി (58), എടക്കാട് തോട്ടടയിലെ കടലായിയില്‍ പള്ളയില്‍ ഹൗസില്‍ കെ.എസ് ബഷീര്‍ (47) എന്നിവരെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ നിന്ന് അറസ്റ്റു ചെയ്തത്. നോട്ട് ഇരട്ടിപ്പിച്ച്‌ നല്‍കാമെന്നുപറഞ്ഞ് പണം തട്ടുന്ന സംഘം ലോഡ്ജില്‍ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും എസ്‌ഐ ശ്രീജേഷും കണ്‍ട്രോള്‍ റൂം എസ്‌ഐ അബൂബക്കര്‍ കല്ലായിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ലോഡ്ജ് മുറിയില്‍നിന്ന്, തട്ടിപ്പിനായി ഉപയോഗിച്ച കട്ടികൂടിയ കടലാസുകളും രാസവസ്തുക്കളും മറ്റും കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെ കണ്‍ട്രോള്‍ റൂം എസ്‌ഐ അബൂബക്കര്‍ കല്ലായി, ഇടപാടുകാരനാണെന്ന വ്യാജേന എത്തിയാണ് എലൈറ്റ് ടൂറിസ്റ്റ് ഹോമിലെ മുറിയിലുണ്ടായിരുന്ന സംഘത്തെ സമീപിച്ചത്. അബൂബക്കര്‍ നല്‍കിയ 500 രൂപ ചില പരീക്ഷണങ്ങളിലൂടെ രണ്ട് 500 രൂപയുടെ കറന്‍സിയാക്കി അബൂബക്കറിന് തിരിച്ചുനല്‍കി. നോട്ടിന്റെ വലുപ്പത്തിലുള്ള പേപ്പറുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഇരുണ്ട നിറത്തിലുള്ള പേപ്പറും മറ്റും ഉപയോഗിച്ച്‌ അഷ്‌റഫ് നല്‍കിയ നോട്ടും കൂടി ഇതോടൊപ്പംവെച്ച്‌ ഒരു ലായനിയില്‍ കഴുകിയെടുത്താണ് മറ്റൊരു 500 രൂപകൂടി അബൂബക്കറിന് തിരിച്ചുനല്‍കിയത്. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍, താന്‍കൊണ്ടുപോയ നോട്ടിന്റെയും തട്ടിപ്പുകാരുണ്ടാക്കിയ നോട്ടീന്റെയും സീരിയല്‍ നമ്പറുകള്‍ വ്യത്യസ്തമാണെന്ന് മനസ്സിലായി.

ഇതോടെ 10,000 രൂപ ഇരട്ടിപ്പിച്ച്‌ നല്‍കണമെന്ന് സംഘത്തോട് പറഞ്ഞു. പിന്നീട്, പണം കൊണ്ടുവരാനാണെന്ന വ്യാജേന മുറിയില്‍നിന്നും പുറത്തിറങ്ങിയ പോലീസ്, പുറത്ത് ഒളിച്ചിരിക്കുകയായിരുന്ന എസ്‌ഐ ശ്രീജേഷിനെയും സംഘത്തെയും കൂട്ടി മുറിക്കകത്തുകയറി നോട്ട് ഇരട്ടിപ്പുകാരെ അറസ്റ്റുചെയ്യുകയായിരുന്നു. സമാനരീതിയില്‍ ഇവര്‍ പലയിടങ്ങളിലും നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. കൂടുതല്‍ ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ആര്‍.ഷിജു, പി.സതീഷ് കുമാര്‍, കെ.രജീഷ്, വി.രതീഷ്, കെ.വി അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത

0
കോട്ടയം: സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ...

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....

സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

0
റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര...