വടകരയിലെ സജീവന്റെ കസ്റ്റഡി മരണം ; പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം നിജീഷ്, എ എസ്.ഐ അരുൺ, സി.പി.ഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ അവഗണിച്ചു. കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവൻ വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്. നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...

ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

0
ബേണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും...

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...