വെജിറ്റേറിൻ ഹോട്ടലിൽ വിളമ്പിയ മസാലദോശയിൽ പ്രാണി ; ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വെജിറ്റേറിൻ ഹോട്ടലിൽ വിളമ്പിയ മസാലദോശയിൽ പ്രാണി. വാറങ്കൽ ഹൈവേയിലെ പീർസാദിഗുഡയിൽ പ്രവർത്തിക്കുന്ന ശ്രീ രാഘവേന്ദ്ര ഉഡുപ്പി വെജ് ഹോട്ടലിൽ നിന്നും വാങ്ങിയ മസാലദോശയിലാണ് ദമ്പതികൾക്ക് കരിഞ്ഞ പ്രാണിയെ കിട്ടിയത്. ദോശ മുറിച്ച് കറി കൂട്ടി കഴിക്കാൻ ശ്രമിക്കുന്നതിനിടെ പ്രാണിയെ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുകാരെ കാര്യം അറിയിച്ചെന്നും അവർ ക്ഷമാപണം നടത്തിയെന്നും പറഞ്ഞ ഉപഭോക്താക്കൾ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദികളെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു. ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹൈദരാബാദിലെ റസ്റ്റോറൻറുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തെലങ്കാന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശക്തമാക്കിയിരുന്നു. ഹൈദരാബാദിൽ സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിന് പുഞ്ചഗുട്ടയിലെ മെറിഡിയൻ റസ്റ്റോറൻ്റിൽ നിന്നും വാങ്ങിയ ചിക്കൻ, മട്ടൺ വിഭവങ്ങളിൽ നിന്ന് ഉപഭോക്താക്കൾ പാറ്റകളെ കണ്ടെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...