ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലധികം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലധികം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരത്തിന്റെ സംഘം കൈവശം വച്ചിരുന്ന കോടികള്‍ വില മതിക്കുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചതായി കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞുവെച്ചത്.

ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷം നടന്‍ തന്റെ മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് വന്നെങ്കിലും കിംഗ് ഖാന്റെ അംഗരക്ഷകന്‍ രവിയും കൂട്ടാളികളും വിമാനത്താവളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. വിലകൂടിയ വാച്ചുകളും ആഡംബര ബാഗുകളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ് ഖാന്‍ തന്റെ സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിലാണ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയി അര്‍ദ്ധരാത്രിയോടെ മുംബൈയിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ ഷാരൂഖ് ഖാന്റെ സംഘം വിലകൂടിയ വാച്ചുകള്‍ കൈവശം വെച്ചിരുന്നതായാണ് കണ്ടെത്തിയത് . കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു

റോളക്‌സ്, സ്പിരിറ്റ് (ഏകദേശം 8 ലക്ഷം രൂപ വിലയുള്ളത്), ആപ്പിള്‍ എന്നീ രാജ്യാന്തര ബ്രാന്‍ഡുകളുടെ അതിമനോഹരവും വിലകൂടിയതുമായ വാച്ചുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നികുതിയും ഡ്യൂട്ടിയും വിലയിരുത്തിയ കസ്റ്റംസ് സംഘം, ഇറക്കുമതി ചെയ്ത വാച്ചുകള്‍ക്ക് 17.60 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് നിഗമനം ചെയ്തു. പിന്നീട് കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ക്ക് നികുതി അടച്ചതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. ഷാരൂഖിന്റെ അംഗരക്ഷകനെ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെയാണ് വിട്ടയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...