Saturday, April 27, 2024 7:10 am

സതീശന്‍ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴ – ടി.സിദ്ദീഖ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

മലമ്പുഴ: സതീശന്‍ പാച്ചേനിക്ക് ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് മലമ്പുഴയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എ. മലമ്പുഴയില്‍ സതീശന്‍ പാച്ചേനി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീവശ്വാസംപോലെ മരണം വരെയും മുറുകെ പിടിച്ച സതീശന്‍ പാച്ചേനി ഒരുവേദിയിലും പരാതിയോ പരിഭവമോ പറയാത്ത അച്ചടക്കമുള്ള കോണ്‍ഗ്രസുകാരനായിരുന്നു. പലപ്പോഴും നിര്‍ഭാഗ്യങ്ങള്‍ മാത്രം കൈവന്നപ്പോഴും അതിനെയെല്ലാം സധൈര്യം നേരിട്ട വ്യക്തിയാണ് അദ്ദേഹം.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഒട്ടനവധി പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അഴിമതി കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമായിരുന്നു സതീശന്‍ പാച്ചേനി. വിദ്യാര്‍ത്ഥി നേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സതീശേട്ടന്‍ ഏതു പ്രതിസന്ധികളിലും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച നേതാവാണ് എന്നും ടി.സിദ്ദീഖ് പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന തന്റെ സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ അംഗീകാരങ്ങളുടെ അമരത്തെത്തുകയും ഇടതു രാഷ്ട്രീയത്തിന്റെ കോട്ടയായ പാലക്കാട്ടും മലമ്പുഴയിലും വാശിയേറിയ മത്സരം നടത്തിയ അദ്ദേഹത്തിന് പ്രവര്‍ത്തകരുടെ മനസ്സില്‍ എന്നും പ്രത്യേക സ്ഥാനമുണ്ട്. പ്രസ്ഥാനത്തിനായി സ്വന്തം വീടുപോലും വിറ്റ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സതീശേട്ടന്‍ വിശ്വസിച്ച പാര്‍ട്ടി എന്നും കൂടെയുണ്ടാവുമെന്നും ടി.സിദ്ധിഖ് എംഎല്‍എ പറഞ്ഞു.

മലമ്പുഴ – പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മലമ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എംവി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ഡിസിഡി ജനറല്‍ സെക്രട്ടറിമാരായ വി.രാമചന്ദ്രന്‍, എസ്കെ അനന്തകൃഷ്ണന്‍, പുതുശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിജയ് ഹൃദയരാജ്, കെ.എസ് ജയഘോഷ് , പിപി വിജയകുമാര്‍, വിനോദ് ചെറാട്, എംസി സജീവന്‍ കെ.എം രവീന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് വോട്ടിങ് അര്‍ധരാത്രിയോളം ; പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

0
കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്,...

തിരുവനന്തപുരത്ത് ഇന്നുമുതൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ്...

ര​ണ്ടാം ഘ​ട്ട​ തെരഞ്ഞെടുപ്പ് ; രാ​ജ​സ്ഥാ​നി​ൽ 64.6% പോ​ളിം​ഗ്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ 64.6% വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി....

ഇടത് മുന്നണി ചരിത്ര വിജയം നേടും ; സിപിഎം

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം....