പത്തനംതിട്ട വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖിലലോക പ്രാർത്ഥനാവാരം 13 മുതൽ 19വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ അഖിലലോക പ്രാർത്ഥനാവാരം 13 മുതൽ 19വരെ വൈ എം സി എ ഹാളില്‍ നടക്കും. പ്രാർത്ഥനയിലൂടെ പ്രൊജ്ജ്വലരാകാം എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയം.  മലങ്കര ഓർത്തഡോൿസ്‌ സഭ സിനഡ് സെക്രട്ടറിയും ബൈബിൾ സോസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്സ്റ്റമോസ്  പ്രാർത്ഥനാവാരം ഉത്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും.

തിങ്കളാഴ്ച്ച മലങ്കര കാത്തോലിക്കാ സഭ മൈനർ സെമിനാരി റെക്റ്റർ മോൺ. വെരി. റെവ. ജോസ് ചാമക്കാല കോർ എപ്പിസ്കോപ്പയും 15ന് ചൊവ്വാഴ്ച മലങ്കര ഓർത്തഡോൿസ്‌ സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി. റെവ. ഫാ. ജോൺസൺ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പയും, 16ന് ബുധനാഴ്ച കൊല്ലം കാത്തോലിക്കാ ബിഷപ്പ് എമിറിറ്റസ് ഡോ. സ്റ്റാൻലി റോമനും, 17ന് വ്യാഴാഴ്ച ചീങ്കൽത്തടം പ്രതീക്ഷാ ഭവൻ ഡയറക്ടർ റെവ. അജിൻ മാത്യു വർഗ്ഗീസും 18ന് വെള്ളിയാഴ്ച തിരുവല്ല മെഡിക്കൽ മിഷൻ അക്കാദമി ചെയർമാൻ ജോർജ്ജ് കോശി മൈലപ്രയും മുഖ്യ പ്രഭാഷണം നടത്തും.

19ന് ശനിയാഴ്ച ചീങ്കൽത്തടം അഗപ്പേ റിന്യൂവൽ സെന്ററിൽ നടത്തപ്പെടുന്ന മാനവ സൗഹൃദ സമ്മേളനവും കുടുംബ – പ്രാർദ്ധനാ സംഗമവും ആന്റോ ആന്റണി എം പി ഉത്ഘാടനം ചെയ്യും. വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിക്കും. സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മാനവ സൗഹൃദ സന്ദേശവും മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ മുഖ്യ സന്ദേശവും നൽകും.

യോഗത്തിൽ ഭാരതിയാർ സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഗപ്പേ മെന്റൽ ഹെൽത്ത്‌ സെന്റർ ഡയറക്ടർ ഡോ. ജോൺ ജേക്കബ്ബിനെയും വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. മനോജ്‌ തെക്കേടത്തെയും ആദരിക്കുമെന്ന് പ്രോഗ്രാം കൺവീനർ ഏബൽ മാത്യു അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...