26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 26 ഐ ഫോണ്‍ 16 പ്രോമാക്‌സുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു ഫോണുകൾ കണ്ടെടുത്തത്. ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ഫോണുകള്‍ക്ക് 37 ലക്ഷത്തോളം വില വരുമെന്നും കസ്റ്റംസ് അറിയിച്ചു. ഹോങ്കോങില്‍ നിന്നെത്തിയതാണ് സ്ത്രീയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്. പ്രോ മാക്‌സ് 256 ജിബി മോഡലിന് ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്‌. കസ്റ്റംസ് ആക്ട് പ്രകാരമാണ് സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതി ഏ‌തെങ്കിലും റാക്കറ്റിന്റെ ഭാഗമാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....