Thursday, July 4, 2024 12:15 pm

സ്വപ്‌നയുമായി പി ശ്രീരാമൃഷ്ണന്‍ ഡോളര്‍ ഇടപാട് നടത്തിയ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ കേസിലെ കസ്റ്റംസ് റെയ്ഡ്. സ്വപ്‌നയുമായി പി ശ്രീരാമൃഷ്ണന്‍ ഡോളര്‍ ഇടപാട് നടത്തിയ മരുതം ഫ്‌ളാറ്റിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇവിടെ വച്ചാണ് ഡോളര്‍ കൈമാറ്റം നടന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടുത്തെ സുരക്ഷാ ജീവനക്കാരെയും കെയര്‍ടേക്കര്‍മാരെയും സെക്രട്ടറിയെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

ഡോളര്‍ കടത്തിന് തെളിവു തേടിയാണ് പരിശോധന നടത്തിയത്. അതിനിടെ കസ്റ്റ്ംസ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസും സ്ഥിരീകരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിച്ചു എന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് സ്പീക്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.

കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമണ്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല. അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്‌തെന്നാണ് വിവരം. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമന്‍സ് നല്‍കിയത്. എന്നാല്‍, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കുകയായിരുന്നു.

യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ കസ്റ്റംസിനെയും അന്വേഷണവരുതിയിലാക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. പൊതുഭരണവകുപ്പിലെ അസി.പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികുമാറിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്ന സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ പരാതിയില്‍ സമഗ്ര അന്വേഷണത്തിന് പൊലീസ് ഒരുങ്ങുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, പൊലീസ് കടുപ്പിച്ചാല്‍ തിരിച്ചും അങ്ങനെ തന്നെയാകും സംഭവിക്കുക എന്നാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെൻഷൻ പരിഷ്കരണ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും 2019ലെ പരിഷ്കരണ...

എസ്.സി.ഒ ഉച്ചകോടി ; ജയശങ്കർ കസഖ്സ്ഥാനിൽ

0
അസ്താന: 24 -ാമത് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ...

താൻ നിരപരാധി, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും : തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന്...

0
തൊടുപുഴ: നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും...

നികുതി വർധനയ്ക്ക് പിന്നാലെ എംപിമാരുടെ ശമ്പള വർധനയും വെട്ടി കെനിയ

0
നെയ്റോബി: വോട്ട് ചെയ്ത ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും...