മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നു. ആശുപത്രിയിലും കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടതും വലിയ ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. അമരാവതിയിൽ ശനി,ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയിരിക്കും. മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

കൊവിഡ് കേസുകള്‍ അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി രാജേഷ് തോപെ. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

സംസ്ഥാനത്ത് പ്രതിദിനം അര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ 3000 വരെ എത്തിയിരുന്ന രോഗവ്യാപനം പിന്നീട് മാര്‍ച്ച്‌ മാസത്തോടെയാണ് ഗുരുതരാവസ്ഥയിലേക്ക് മാറിയത്. കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...