ഇറച്ചിവെട്ടു യന്ത്രത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത് : തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : കൊച്ചിയില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന.
വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം എത്തിയത്. കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്സ് യന്ത്രം തകര്‍ത്ത് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പാഴ്‌സല്‍ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. ഈ യന്ത്രം കേരളത്തില്‍ സുലഭമായി ലഭിക്കുന്നതാണ്. എന്നാല്‍ ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ വേണ്ടി മാത്രമാണ് ഇതിറക്കുമതി ചെയ്തതെന്ന് കസ്റ്റംസ് പറയുന്നു. കട്ടര്‍ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണ്ണം പുറത്തെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...