കസ്റ്റംസ് തന്നെ നഗ്നനാക്കി മർദിച്ചു : അർജുൻ ആയങ്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കസ്റ്റംസ് തന്നെ മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ. രണ്ടാം ദിവസമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദിച്ചതെന്ന് അർജുൻ ആയങ്കി കോടതിയിൽ മൊഴി നൽകി. സിസിടിവി ഉണ്ടായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് മർദിച്ചതെന്ന് അർജുൻ മൊഴി നൽകി. പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അർജുൻ തനിക്കേറ്റ മർദനത്തിന്റെ കാര്യം കോടതിയിൽ പറഞ്ഞത്.

അതേസമയം അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ ആയി സ്വയം പ്രഖ്യാപിച്ച് യുവാക്കളെ ആകർഷിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് കസ്റ്റഡി റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നു. പിന്നീട് ഈ യുവാക്കളെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....