Saturday, May 4, 2024 4:05 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഡെന്റല്‍ ഹൈജീനിസ്റ്റ് ഒഴിവ്
റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍([email protected]) മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735229991.

വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 12നകം മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളിലോ വാര്‍ഡ് മെമ്പര്‍ക്കോ തിരികെ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കുടുംബശ്രീ ജലജീവന്‍ പദ്ധതി തെരഞ്ഞെടുപ്പ്
ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.

ടീം ലീഡര്‍:-വിദ്യാഭ്യാസ യോഗ്യത : എംഎസ്ഡബ്ല്യൂ/ എംഎ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍:- വിദ്യാഭ്യാസ യോഗ്യത: ബിടെക്/ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്). പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:– വിദ്യാഭ്യാസ യോഗ്യത : ബിരുദം. പ്രവൃത്തി പരിചയം: ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം)കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, പത്തനംതിട്ട കളക്‌ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 13 വൈകുന്നേരം അഞ്ച്. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 9645323437 എന്ന നമ്പറിലോ ബന്ധപ്പെടുക.

സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷന്‍
സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സവിശേഷശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. [email protected] എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം.

18 വയസു മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങള്‍ക്കാണു പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിംഗ് സംഘടിപ്പിക്കാനും പ്രസ്തുത വിഷയത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക; 0471 -2308530

രണ്ടു വര്‍ഷത്തേക്ക് വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 ജൂലൈ മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് ‘കോണ്‍ട്രാക്ട് കാര്‍ വാടകക്കുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും നേരിട്ടും 0495-2377786 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.

മരം ലേലം 9ന്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പൊങ്ങലടി ഗവ.എല്‍.പി.എസ് സ്‌കൂള്‍ കോംമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന പ്ലാവ്, പുളി വാക എന്നിവ ഈ മാസം 9 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണലിന്റെ ഒഴിവ്
കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടിയിൽ റഗുലർ ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. നെറ്റ്‌വർക് അഡ്മിനിസ്‌ട്രേഷൻ, ട്രബിൾ ഷൂട്ടിംഗ്, വെബ്-ആപ് ഡവലപ്‌മെന്റ്, കംപ്യൂട്ടർ മെയിന്റനൻസ്-അഡ്മിനിസ്‌ട്രേഷൻ എന്നിവയിലേതിലെങ്കിലും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 25000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും [email protected] എന്ന ഇമെയിലിൽ ജൂലൈ 31ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദി കിരീടാവകാശി ബി.ഐ.ഇ മേധാവിയുമായി ചർച്ച നടത്തി

0
റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ്...

വ്യാജ പോക്‌സോ കേസ് ; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

0
കോഴിക്കോട് : വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു....

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം ; 2 യുവാക്കൾ പിടിയിൽ

0
എറണാകുളം: കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ...

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ബോധവൽകരണവുമായി സിഎംഎഫ്ആർഐ

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...