കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാൻ്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു നൽകുക. ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനമാണ് കസ്റ്റംസ് വിട്ടു നിൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്നായിരുന്നു ദുൽഖറിൻ്റെ അപേക്ഷ.ദുൽഖറിൻ്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഓപ്പറേഷൻ നുംഖോറിൽ കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാൻ്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും
RECENT NEWS
Advertisment




























