തണലേകിയ മരം ഇനി ഓർമ്മ ; മാമ്മുക്ക് ജംഗ്ഷനിലെ തണൽ മരം മുറിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : മാമ്മുക്ക് ജംഗ്ഷനിലെ തണൽ മരം മുറിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. സംസ്ഥാന പാതക്ക് സമീപം നിന്നിരുന്ന സാമാന്യം വലിയ മരമാണ് മുറിച്ച് നീക്കുന്നത്. കഴിഞ്ഞ പ്രകൃതി ക്ഷോഭ കാലത്ത് റോഡിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് സർക്കാർ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നല്കിയിരുന്നു. അതിൻ പ്രകാരം മരം മുറിക്കുവാൻ പഞ്ചായത്ത് കെ.എസ്.റ്റി. പിക്ക് കത്ത് നല്കിയതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ രണ്ടു ദിവസമായി മാമുക്ക് ജംഗഷനിൽ നിന്നും അങ്ങാടി പേട്ട ഭാഗത്തേക്ക് റോഡ് ഗതാഗതം തടഞ്ഞാണ് മരംമുറിക്കുന്ന ജോലികൾ തുടർന്നത്. ആ ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ ബൈപ്പാസ് വഴി തിരിച്ചു വിട്ടിരുന്നു. വർഷങ്ങളായി മാമുക്ക് ജംഗ്ഷനിൽ യാത്രക്കാർക്ക് തണലേകിയ മരം ഇനി ഓർമ്മ മാത്രമാകും. വനവൽക്കരണത്തിൻ്റെ ഭാഗമായി വനംവകുപ്പ് റോഡരുകിൽ തണൽ മരം വെച്ചു പിടിപ്പിച്ചതിൻ്റെ ഭാഗമായി നട്ടുപിടിപ്പിരുന്ന മരമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ഇരുപത് വർഷങ്ങളായി നില്‍ക്കുന്ന മരം വളർന്ന് പന്തലിച്ചിരുന്നു.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പണികൾ ഇന്നു കൂടി കഴിഞ്ഞാൽ പൂർത്തികരിക്കുമെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...