കോന്നി : കുടിയേറ്റ മേഖലയായ തണ്ണിത്തോടിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സി വി ജോൺ എന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി വി ജോൺ അൻപതാമത് അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ കൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. കാടുകൾ വെട്ടിത്തെളിച്ച് ഭക്ഷ്യ ധാന്യങ്ങൾ ഉണ്ടാക്കുവാനാണ് ഒരു കാലത്ത് കുടിയേറ്റക്കാർ കാട് കയറിയത്. വനമില്ലാത്ത ആലപ്പുഴ ജില്ല ഒഴികെ ബാക്കി എല്ലായിടത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ വിശപ്പാണ് മനുഷ്യന്റെ പ്രധാന പ്രശ്നം. മനുഷ്യൻ ഉണ്ടായ കാലം മുതൽ വിശപ്പ് മനുഷ്യന്റെ പ്രധാന പ്രശ്നമാണ്. ലോകത്ത് സാങ്കേതിക വിദ്യ വികസിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങൾ ആണ് ലോകത്ത് നടക്കുന്നത്. ഏറ്റവും മേന്മയെറിയതാണ് നമ്മുടെ മണ്ണ്. കേരളത്തിലെ ചക്കയ്ക്കാണ് ഗുണമേന്മ കൂടുതൽ. കേരളത്തിലെ കാലാവസ്ഥയിൽ വലിയ വ്യതിയാനമാണ് ഉണ്ടാകുന്നത്. വനമില്ലാത്ത ജില്ലയായ ആലപ്പുഴയിൽ പോലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. മണ്ണിന് വലിയ പ്രാധാന്യമാണ് ഉള്ളത്. അടുക്കളയുടെ സ്ഥലം കുറഞ്ഞപ്പോൾ ആശുപത്രികളുടെ എണ്ണം വർധിച്ചു. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുവാൻ കേന്ദ്ര ഇടപെടൽ ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സംഘാടക സമിതി പ്രസിഡണ്ട് പി ആർ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു ജനീഷ്കുമാർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ലോക്കൽ കമ്മറ്റി അംഗം റെജി ജോർജ്ജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, യാക്കൂബ് റമ്പാൻ കോർ എപ്പിസ്കോപ്പ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സജി കളയ്ക്കാട്ട്, സി പി എം ഏരിയ കമ്മറ്റി അംഗം പ്രവീൺ പ്രസാദ്, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു തുടങ്ങിയവർ പങ്കെടുത്തു.