റാന്നി : സ്നേഹവും കരുതലും സമൂഹത്തിന് നൽകാൻ വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന പ്രവർത്തനം ശ്ലാഖനീയമാണെന്ന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഡബ്ല്യു. എം.സി അജ്‌മാൻ പ്രൊവിൻസിന് റാന്നിയിൽ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിയ്ക്കുകയായിരുന്നു മെത്രാപ്പോലീത്ത. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ പ്രഖ്യാപിച്ച “കാരുണ്യ ഭവന പദ്ധതി” പ്രകാരം അജ്‌മാൻ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിൽ മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡി തകരാറിലായി കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന ഷിനുവിന് വേണ്ടി പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം ചടങ്ങിൽ നിർവഹിച്ചു. ജീവിതത്തിൽ ഒരിയ്ക്കൽ പോലും എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് മെഡിക്കൽ സയൻസ് വിധിയെഴുതിയ ഷിനുവിന് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂർത്തീകരിച്ചത്.
അജ്‌മാൻ പ്രൊവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. അജ്‌മാൻ പ്രൊവിൻസ് ചെയർമാൻ തോമസ് ഉമ്മൻ, മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് എ.വി ബൈജു, ഡേവിഡ് ഗീവർഗീസ്, അനിതാ അനിൽ കുമാർ, ഭദ്രൻ കല്ലയ്ക്കൽ, ആബു ഐ. കോശി പനച്ചിമൂട്ടിൽ, ഷിബു തുണ്ടത്തിൽ, ഷാജി, സൂസൻ ഏബ്രഹാം, പാസ്‌റ്റർ ജോർജ് മാത്യു, ഓമന ഷിനു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1