മണ്ണിടിച്ചിൽ ഭീഷണിയിൽ അപകടാവസ്ഥയിൽ ഉള്ള വീടുകളുടെ സംരക്ഷണഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ ആവോലിക്കുഴി ശിവഗംഗ ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ അപകടാവസ്ഥയിൽ ഉള്ള വീടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 54 ലക്ഷം രൂപ അനുവദിച്ച പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആവോലിക്കുഴി ഉന്നതിയിൽ നിർവഹിച്ചു. മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലം ആവോലിക്കുഴി ഉന്നതിയിലെ നിരവധി വീടുകൾ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലുള്ള നിലയിലായതിനെത്തുടർന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നൽകിയ നിർദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന 54 ലക്ഷം രൂപ സംരക്ഷണഭിത്തി നിർമ്മാണത്തിനായി അനുവദിച്ചത്.

ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രവർത്തിയുടെ നിർവഹണ ഏജൻസി. ചിറ്റാർ ആസ്ഥാനമായുള്ള മഹിമ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്. ആവോലിക്കുഴി ഉന്നതിയിൽ നടന്ന ചടങ്ങിൽ ശിവഗംഗ ഉന്നതിയുടെ പ്രസിഡൻറ് പ്രസാദ് മുട്ടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജയകൃഷ്ണൻ, ജില നിർമ്മിതി കേന്ദ്രം അസി. എഞ്ചിനീയർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജി കെ വർഗീസ്, എസ് സി പ്രമോട്ടർ, ശിവഗംഗ ഉന്നതിയിലെ ഭാരവാഹികൾ, കെ പി ശിവദാസ്, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...